മാനന്തവാടിയില്‍ നിയന്ത്രണവിട്ട കാര്‍ ഇടിച്ച് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു

  • 27/05/2022

കല്‍പറ്റ: വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശുകാരായ ദുര്‍ഗപ്രസാദ്, തുളസിറാം എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് 9.30 ഓടെയാണ് അപകടം നടന്നത്. തോണിച്ചാല്‍ സ്വദേശികളായ അമല്‍, ടോബിന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് പാലത്തിലൂടെ നടന്നുപോകുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ തലകീഴായി മറിയുകയും ചെയ്തു. ദുര്‍ഗാപ്രസാദ് ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വീണു. അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലില്‍ രാത്രി ഒരുമണിയോടെയാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. അപകടത്തില്‍ പരുക്കേറ്റ കാറിലുണ്ടായിരുന്നവര്‍ ചികിത്സയിലാണ്. 

Related News