ആലപ്പുഴ: സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കുന്നിതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ പൂച്ചാക്കൽ തൈക്കാട്ടുശേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് വളവനാട്ട് ചിറ ജോസ്കുട്ടി- ലീന ദമ്പതികളുടെ മകൻ അലൻ ജോസ് (15) ആണ് മരിച്ചത്. പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഉച്ചയോടെ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. വെള്ളത്തിൽ മുങ്ങി താഴ്ന്ന അലനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അലനെ മുങ്ങിയെടുത്തത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൈക്കാട്ടുശേരി എസ്എംഎസ് ജെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അലൻ. സഹോദരൻ: ജോൺസൻ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?