രണ്ടുമാസം മുമ്പ് വിവാഹം; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നെന്ന് യുവതിയുടെ പരാതി

  • 28/05/2022

റായ്പുര്‍: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായി പരാതി നല്‍കി യുവതി. ഛത്തീസ്ഗഢ് ബിലാസ്പുര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്.

രണ്ടുമാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. എന്നാല്‍ തമ്മിലുണ്ടായ വഴക്കിന് പിന്നാലെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച് ഭര്‍ത്താവ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതുകാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.

ദാമ്പത്യജീവിതം ആരംഭിച്ചതിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇതോടെ യുവതി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്.

Related News