40 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം; അപൂര്‍വ്വ സംഭവം

  • 29/05/2022

പട്‌ന: 40 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണം കണ്ടെത്തി. വൈദ്യശാസ്ത്രരംഗത്തെ തന്നെ അപൂര്‍വ്വ സംഭവമാണ് ബിഹാറില്‍ കണ്ടെത്തിയത്. മോത്തിഹാരിയിലെ റഹ്മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ വയറ്റിലാണ് ഭ്രൂണം വളരുന്നതായി കണ്ടെത്തിയത്.

കുഞ്ഞിന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ഭ്രൂണം കണ്ടെത്തിയത്. വയറുവേദനയുടെ സമയത്ത് കുട്ടിക്ക് മൂത്രം ഒഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദഗ്ധ പരിശോധനയിലാണ് വയറ്റില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തിയത്. 

വൈദ്യശാസ്ത്രരംഗത്ത് അപൂര്‍വ്വ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഞ്ചുലക്ഷം രോഗികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയയായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. തബ്രീസ് അസീസ് വെളിപ്പെടുത്തി.

Related News