ഹോട്ടൽ മുറിയിൽ ഏഴു വയസ്സുകാരി‌യെ മരിച്ച നിലയിൽ കണ്ടെത്തി

  • 30/05/2022

മുംബൈ: ഹോട്ടൽമുറിയിൽ ഏഴുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലാണ് സംഭവം. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുട്ടിയുടെ അമ്മയെ അബോധാവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. എന്നാല്‍ ഇയാളെ കണ്ടെത്തിയിട്ടില്ല. വിഷം കഴിച്ച യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും അവർ കാഷിമീര പോലീസിൽ അറിയിക്കുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. 

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്കൊപ്പമുണ്ടായിരുന്നയാൾ കുട്ടിയുടെ പിതാവാണെന്ന് പ്രാഥമികാന്വേഷണത്തിൽ സൂചനയുണ്ട്.  

Related News