ഗുണ്ടകളെ വാടകയ്ക്കെടുത്ത് ഭ‍ർത്താവിന്റെ കാമുകിയെ ബലാത്സം​ഗം ചെയ്യിപ്പിച്ചു; ദൃശ്യങ്ങള്‍ പക‍ർത്തി

  • 31/05/2022

ഹൈദരാബാദ്: ഗുണ്ടകളെ വാടകയ്ക്കെടുത്ത് ആസൂത്രണം ചെയ്ത് ഭ‍ർത്താവിന്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സം​ഗം ചെയ്യിപ്പിച്ച് യുവതി. ഇതിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. പടിഞ്ഞാറൻ ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലാണ് സംഭവം. ഭ‍ർത്താവിന്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സം​ഗം ചെയ്യാനും അത് പൂ‍ർണ്ണമായും വീഡിയോയിൽ പക‍ർത്താനുമാണ് ഇവ‍ർ ​ഗുണ്ടകളെ ഏ‍ർപ്പാടാക്കിയത്.

വ്യാഴാഴ്ച (മെയ് 26) യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ​ആക്രമണം നടത്തിയത്. കൂട്ടബലാത്സം​ഗത്തിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തിയിരുന്നു. ഇത് പുറംലോകമറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാൻ മുഖ്യപ്രതി ഗായത്രി പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും യുവതിയും സുഹൃത്തുക്കളായത്. യുവതി ദമ്പതികളുടെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു, കൂടാതെ 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ അവിടെ താമസിച്ചു.

ഭർത്താവും യുവതിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ വഷളായി. ​ഗായത്രിയുടെ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങിയതോടെ യുവതി വീട്ടിൽ നിന്ന് മാറി. മെയ് 26 ന് ഗായത്രി തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അവിടെ എത്തിയപ്പോൾ അഞ്ച് വാടക ഗുണ്ടകൾ അവളെ കൂട്ടബലാത്സംഗം ചെയ്തു. പുരുഷന്മാർ ഈ പ്രവൃത്തി ചിത്രീകരിക്കുകയും ചെയ്തു. പരാതിയിൽ ഗായത്രി ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു

Related News