ഭ‍ർത്താവുമായി വഴക്ക്; ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

  • 31/05/2022

മുംബൈ: ഭ‍ർത്താവുമായുള്ള വഴക്കിനെ തുട‍ർന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. അഞ്ച് പെൺകുട്ടികളും ഒരാൺ കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ മഹാദിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. 10 വയസ്സിനും 18 മാസത്തിനും ഇടയിലുള്ള ആറ് കുട്ടികളാണ് മരിച്ചത്.

30കാരിയായ റൂണ ചിഖുരി സാഹ്നിയാണ് മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. മദ്യപാനത്തെ ചൊല്ലി ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് യുവതി പ്രകോപിതയായത്. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സാഹ്നിയും ചാടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാ‍ർ ഓടിയെത്തി സാഹ്നിയെ പിടിച്ചുമാറ്റി.

കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ നിന്ന് കയറ്റിയപ്പോഴേക്കും ആറ് പേരും മരിച്ചിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയതിന് അമ്മയെ അറസ്റ്റ് ചെയ്തെന്ന് പോലീസ് ഓഫീസ‍ർ അശോക് ദുധേ പറഞ്ഞു.  ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം മെച്ചപ്പെട്ട ജോലി തേടി മഹാരാഷ്ട്രയിലെത്തിയതായിരുന്നു

Related News