ഗുരുതര കരള്‍- ശ്വാസകോശ രോഗങ്ങൾ: കെ.കെ.യുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

  • 01/06/2022



കൊല്‍ക്കത്ത: മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തെ, സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പോലീസ് കേസെടുത്തിരുന്നു. കെ.കെയുടെ മുഖത്തും തലയിലും മുറിപ്പാടുകളുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കെ.കെയ്ക്ക് ഗുരുതര കരള്‍- ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊല്‍ക്കത്തയിലെ എസ്എസ്‌കെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ.കെ.യുടെ അന്ത്യം. നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്‍ക്കത്തയിലെ സി.എം.ആര്‍.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News