ജയ്പൂര്‍: റോഡപകടത്തില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ മൃതദേഹം പൊലീസുകാര്‍ മാലിന്യവണ്ടിയില്‍ കയറ്റിയ സംഭവത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച രാവിലെയാണ് ജോധ്പൂരിലെ ബര്‍ഖത്തുള്ള ഖാന്‍ സ്റ്റേഡിയത്തിന് സമീപത്തുവച്ച് ശുചീകരണ തൊഴിലാളിയെ ബസ് ഇടിച്ചത്. ബിലാര സ്വദേശിയായ ദേവ്റാം പ്രജാപത് ആണ് മരിച്ചത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ടാക്‌സിക്കായി കാത്തുനിന്നു. ഏറെ സമയം കഴിഞ്ഞിട്ടും ടാക്‌സി വരാത്തതിനെ തുടര്‍ന്ന് മൃതദേഹം മാലിന്യവണ്ടിയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. ആള്‍ക്കൂട്ടം തടിച്ചുകൂടിയതിനാല്‍ മൃതദേഹം അവിടെ നിന്ന് മാറ്റണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടതായി ദേവ്‌നഗര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ റാവാത്ത് ഒരു ടാക്‌സിയ്ക്കായി കാത്തിരുന്നെങ്കിലും അത് ലഭിക്കാതെ വന്നപ്പോള്‍ മൃതദേഹം പൗരസമിതിയുടെ മാലിന്യവണ്ടിയില്‍ കൊണ്ടുപോകുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?