പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

  • 01/06/2022

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റേയും അവരുടെ കീഴിലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്.  പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.

രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്. ഈ തുക മുഴുവന്‍ കണ്ടുകെട്ടി. കള്ളപ്പണവെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.വിദേശത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തമായ സംഘടനാസംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്കെത്തിക്കുന്നതെന്നും ഇത് ഭീകര പ്രവര്‍ത്തനത്തിനടക്കം ഉപയോഗിക്കുന്നുവെന്നുമാണ് ഇ.ഡി. വിലയിരുത്തല്‍.

2009 മുതല്‍ 60 കോടിയില്‍ അധികം രൂപ പിഎഫ്‌ഐയുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടതായി ഇഡി വൃത്തങ്ങള്‍ പറയുന്നു. പകുതിയില്‍ അധികവും പണമായാണ് നിക്ഷേപിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ ധനസമാഹരണം നടത്തിയിരുന്നു. കഴിഞ്ഞ മാസം 22 കോടി രൂപയുടെ കള്ളപ്പണക്കേസില്‍ പിഎഫ്‌ഐ നേതാക്കളായ അബ്ദുല്‍ നസീര്‍ പീടികയില്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു.

Related News