എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം

  • 02/06/2022



ദില്ലി: സ്വകാര്യ വത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം. ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇപ്പോൾ എയർ ഇന്ത്യയുടെ ഉടമകൾ. എയർ ഇന്ത്യയിലെ ജീവനക്കാർക്ക് വി ആർ എസ് ഏർപ്പെടുത്തി. 20 വർഷം സർവീസുള്ളവർക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാം.

ഈ മാസം 30 വരെയാണ് വിആർഎസ് അപേക്ഷ സമർപ്പിക്കാനാവുക. 20 വർഷം സർവീസ് അല്ലെങ്കിൽ 55 വയസ് പൂർത്തിയായവർക്ക് വിആർഎസിന് അപേക്ഷിക്കാനാവും. ഇതിലൂടെ 3000 ജീവനക്കാരെ കുറയ്ക്കാൻ ടാറ്റയ്ക്ക് കഴിയും. വിമാന ജീവനക്കാരുടെയും ക്ലറിക്കൽ ജീവനക്കാരുടെയും മറ്റും കാര്യത്തിൽ വിആർഎസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ എച്ച്ആർ വിഭാഗം മേധാവി സുരേഷ് ദത്ത് ത്രിപഠിയാണ് ജീവനക്കാർക്ക് വിആർഎസ് തെരഞ്ഞെടുക്കാൻ അവസരം അറിയിച്ച് കത്തയച്ചത്. എന്നാൽ പൈലറ്റുമാർക്ക് വിആർഎസിന് അവസരമില്ല. മാത്രമല്ല, കൂടുതൽ പൈലറ്റുമാർക്കായി എയർ ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്.

Related News