മുംബൈ: പിഞ്ചു മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസില്‍ 30കാരിയായ അമ്മ അറസ്റ്റില്‍. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞതില്‍ പ്രകോപിതയായ അമ്മ പെണ്‍കുഞ്ഞിനെയും രണ്ടു വയസുള്ള മകനെയും കൊലപ്പെടുത്തുകയായിരുന്നു. നന്ദേഡ് ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സംഭവം നടന്നത്. മക്കളുടെ മൃതദേഹം കൃഷിയിടത്തില്‍ നിന്നാണ് കണ്ടെടുത്തത്. മൃതദേഹം മറവ് ചെയ്യുന്നതിന് യുവതിയെ സഹായിച്ചത് അമ്മയും സഹോദരനുമാണെന്ന് പോലീസ് പറയുന്നു. നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. കുട്ടി തുടര്‍ച്ചയായി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പിറ്റേന്ന് ഭക്ഷണത്തിന് വേണ്ടി സമാനമായ നിലയില്‍ മകന്‍ കരഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു വയസുള്ള ആണ്‍കുട്ടിയെയും അമ്മ കൊന്നതെന്ന് പോലീസ് പറയുന്നു.അമ്മയുടെയും സഹോദരന്റെയും സഹായത്തോടെ കൃഷിയിടത്തില്‍ ചിത ഒരുക്കിയാണ് രണ്ടു കുട്ടികളുടെയും മൃതദേഹം ദഹിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?