ദൈവങ്ങളെ കബളിപ്പിച്ചാണ് മുസ്ലിങ്ങള്‍ ക്ഷേത്രങ്ങള്‍ കൈയ്യടക്കിയതെന്ന് ബീഹാറിലെ ബി.ജെ.പി മന്ത്രി

  • 04/06/2022

പട്ന: ദൈവങ്ങളെ കബളിപ്പിച്ചാണ് മുസ്ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയതെന്ന വിചിത്ര വാദവുമായി ബിഹാര്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ റാം സൂറത്ത് റായ്.

'ഈദിന് ഹിന്ദു സഹോദരങ്ങള്‍ മുസ്ലിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. മുസ്ലിങ്ങള്‍ വീട്ടിലേക്ക് എത്തുന്ന അതിഥികള്‍ക്ക് ധരിക്കാന്‍ തൊപ്പി നല്‍കാറുണ്ട്. ഇതേപോലെ മുസ്ലിങ്ങള്‍ ദൈവങ്ങളേയും കബളിപ്പിച്ചു. ഇങ്ങനെ കയ്യടക്കിയ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് മുകളിലാണ് മുസ്ലിങ്ങള്‍ പള്ളികള്‍ നിര്‍മിച്ചിരിക്കുന്നത്,' റായ് പറഞ്ഞു.


'ഞങ്ങള്‍ അതൊന്നും ആരില്‍ നിന്നും തട്ടിപ്പറിച്ചെടുക്കാന്‍ വരുന്നില്ല. കാലക്രമേണ മുസ്ലിങ്ങള്‍ സ്വയം ഞങ്ങള്‍ക്ക് ആ ഭൂമി വിട്ടുനല്‍കേണ്ടി വരും കാരണം അത് ഹിന്ദുത്വ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയാണ്,' റായ് പറഞ്ഞു.

അതേസമയം ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെത്തിയ ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിന് മുന്‍പില്‍ പ്രാര്‍ഥന നടത്തുമെന്ന് പ്രഖ്യാപിച്ച് ഹിന്ദു സന്യാസിയായ സ്വാമി അവിമുക്തേശ്വരാനന്ദ് രംഗത്തെത്തിയിരുന്നു. എന്ത് തന്നെ വന്നാലും ഗ്യാന്‍വാപിയിലെ ശിവലിംഗത്തിന് മുന്‍പില്‍ പ്രാര്‍ഥന നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Related News