ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

  • 05/06/2022

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷം ഉണ്ടാകുമെന്ന കാര്യം ഏകദേശ ധാരണയിലെത്തിയതായി സൂചന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വത്തിക്കാനും തമ്മില്‍ ഇതിനായി നടക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജനുവരിയിലായിരിക്കും ഇന്ത്യാ സന്ദര്‍ശനം.

ഒരാഴ്ച നീളുന്ന സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്. ദക്ഷിണേന്ത്യയില്‍ ഗോവയില്‍ പോപ്പ് സന്ദര്‍ശനം നടത്തും. ജസ്യൂട്ട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള ഇടത്താണ് മാര്‍പാപ്പാ എത്തുക. 

അതേസമയം മാര്‍പാപ്പ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതായി അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 

Related News