വിവാദ പരാമര്‍ശത്തില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചതിന് പിന്നാലെ വാക്കുകള്‍ പിന്‍വലിക്കുന്നതായി നുപുര്‍ ശര്‍മ

  • 05/06/2022

പുനെ: ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയ സംഭവത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ തന്റെ വാക്കുകള്‍ നീരുപാധികം പിന്‍വലിക്കുന്നതായി വ്യക്തമാക്കി. നടപടിക്ക് പിന്നാലെയാണ് ട്വിറ്ററില്‍ പ്രസ്താവന പിന്‍വലിക്കുന്നതായി നുപുര്‍ കുറിപ്പ് പങ്കുവച്ചത്. 

ആരുടെയും മതവികാരം വ്രണപ്പെടുത്തണമന്ന് ഉദ്ദേശിച്ചില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.ശിവദേവനെ അപമാനിക്കുന്തുമായി ബന്ധപ്പെട്ട് ഞാന്‍ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തില്‍ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടര്‍ച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങള്‍ എനിക്ക് പറയേണ്ടിവന്നത്. എന്നാല്‍ എന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എന്റെ പരാമര്‍ശം നിരുപാധികം പിന്‍വലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Related News