നുപുര്‍ ശമര്‍മക്ക് സമന്‍സ് അയച്ച് മഹാരാഷ്ട്ര പോലീസ്

  • 07/06/2022

മുംബൈ: ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മഹാരാഷ്ട്ര പൊലീസ്. ഈ മാസം 22ന് ഹാജരാകണമെന്നാണ് നിര്‍ദേശം. മുമ്പ്ര താനെയിലുള്ള പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നാണ് നിര്‍ദേശമെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നുപുര്‍ ശര്‍മയ്‌ക്കെതിരെ മുമ്പ്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിയമപ്രകാരം മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പിന്നീട് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ പൊലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


മെയ് 28നാണ് പൊലീസ് നുപുര്‍ ശര്‍മയ്‌ക്കെതിരെ കേസെടുക്കുന്നത്. റാസ അക്കാദമി തലവന്‍ ഇര്‍ഫാന്‍ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

നുപുര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഇവരെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ടൈംസ് നൗ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു നുപുറിന്റെ വിദ്വേഷ പരാമര്‍ശം. ?ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ പ്രവാചകനെതിരെ നുപുര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.



Related News