ഭര്‍ത്താവിനൊപ്പം ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു

  • 07/06/2022

പനാജി: ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിതയെ ഗോവയിൽ ബലാത്സം​ഗം ചെയ്തു. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കിൽ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായത്. 

ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന ബ്രിട്ടീഷ് യുവതിയെ നാട്ടുകാരനായ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയായ 32 കാരനെ ഗോവ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

 ബീച്ചിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയൽ വിൻസെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സം​ഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി തിങ്കളാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related News