ഹോംവർക്ക് ചെയ്യാത്തതിന് ആറ് വയസുകാരിയെ അമ്മ കയ്യും കാലും കെട്ടി കൊടുംചൂടില്‍ ടെറസിൽ ഉപേക്ഷിച്ചു

  • 08/06/2022

ദില്ലി: ഹോംവർക്ക് പൂർത്തിയാക്കാത്തിന് ആറ് വയസുകാരിയായ മകളെ അമ്മ കൈയും കാലും കെട്ടി കൊടുംചൂടില്‍ വീടിന്‍റെ ടെറസിൽ ഉപേക്ഷിച്ചു.  ദില്ലിയിലെ കർവാർ നഗറിലാണ് സംഭവം.  മണിക്കൂറുകളോളം വെയിലത്ത് ടെറസിൽ കിടന്ന് നിലവിളിച്ച കുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം തുടങ്ങി.

ഹോം വർക്ക് ചെയ്യാത്തതിന് ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിടുകയായിരുന്നു. ദില്ലിയിലെ കനത്ത ചൂടിൽ മണിക്കൂറുകളോളം കുട്ടി ടെറസിൽ കിടന്ന് നിലവിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൈയും കാലും കെട്ടിയിട്ടതിനാൽ കുട്ടിക്ക് എവിടേക്കും നീങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു. 

നിലവിളിച്ച കുട്ടിയെ കണ്ട അയൽക്കാരാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇത് പ്രചരിച്ചതോടെ പരാതിയുമായി നിരവധി പേർ ദില്ലി പോലീസിനെ സമീപിച്ചു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കുട്ടിയുടെ കുടുംബത്തെ കണ്ടെത്തിയെന്ന് അറിയിച്ചു. കുട്ടികൾക്കെതിരായ അതിക്രമത്തിന് അമ്മക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.

Related News