'പുഷ്പ' സ്റ്റൈലില്‍ കഞ്ചാവ് കടത്താൻ ശ്രമം; കയ്യോടെ പൊക്കി പോലീസ്

  • 10/06/2022

ആഗ്ര: അല്ലു അർജുൻ നായകനായ 'പുഷ്പ' എന്ന മാസ് സിനിമയുടെ സ്റ്റൈലിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതിയെ കയ്യോടെ പൊക്കി പോലീസ്. ആഗ്രയിലാണ് പ്രതിയുടെ സിനിമാ സ്റ്റൈൽ കഞ്ചാവ് കടത്ത് പോലീസ് പിടികൂടിയത്.

പോലീസുമായുള്ള ചെറിയ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ്. ‘പുഷ്പ: ദ റൈസ്’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമയിൽ കാണിക്കുന്ന കള്ളക്കടത്ത് അനുകരിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. 

രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാൾ കൈവശം വച്ചിരുന്നത്. ഇയാളുടെ കാലിൽ പോലീസ് വെടിയുതിർക്കുകയായിരുന്നു.  15000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 

Related News