സ്പെഡര്‍മാനെപ്പോലെ റെയിൽവേ പാളത്തിന്റെ റെയിലിംഗിൽ തൂങ്ങിക്കിടന്ന് കള്ളന്‍; ഞൊടിയിടയില്‍ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു, വീഡിയോ വൈറല്‍

  • 10/06/2022

ദില്ലി: ബിഹാറിലെ ബെ​ഗുസാരായിൽ  ഓടുന്ന ട്രെയിനിലെ യാത്രക്കാരന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത് കള്ളൻ.  റെയിൽവേ പാളത്തിന്റെ റെയിലിംഗിൽ തൂങ്ങിക്കിടന്നാണ് സ്പൈഡർമാനെ പോലെ മോഷ്ടാവ് യാത്രക്കാരന്റെ മൊബൈൽ ഫോൺ കൈയിൽ നിന്ന് തട്ടിപ്പറിച്ചത്. 

അതിവേഗത്തില്‍ വരുന്ന തീവണ്ടിയുടെ വാതിലില്‍ ഇരുന്ന് യാത്രചെയ്തയാളുടെ മൊബൈലാണ് മോഷ്ടാവ് പാലത്തില്‍നിന്ന് തട്ടിപ്പറിച്ചത്. മുഖം മുഴുവന്‍ മറച്ച് പാലത്തില്‍ തൂങ്ങികിടന്നായിരുന്നു മോഷണം. സംഭവത്തിന്റെ വീഡിയോ വൈറലായി. വീഡിയോയിൽ രണ്ട് യാത്രക്കാർ ഒരു ട്രെയിൻ കമ്പാർട്ടുമെന്റിന്റെ വാതിൽക്കൽ ഇരിക്കുന്നത് കാണാം. 

എന്നാൽ, പെട്ടെന്ന് ഒരാളുടെ കൈയിൽ നിന്ന് ഫോൺ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായപ്പോഴേക്കും ഫോൺ മോഷ്ടാവിന്റെ കൈയിലെത്തിയിരുന്നു. സ്‌പൈഡര്‍മാനെപ്പോലെ പാലത്തില്‍ തൂങ്ങികിടന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന മോഷ്ടാവിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

Related News