അവിഹിത ബന്ധമാരോപിച്ച് യുവാവിനെയും ‌യുവതിയെയും നഗ്നരാക്കി നടത്തിച്ചു; യുവാവിന്റെ ഭാര്യയടക്കം നാലു പേര്‍ അറസ്റ്റില്‍

  • 15/06/2022

റായ്പൂർ: അവിഹിത ബന്ധമാരോപിച്ച് യുവാവിനെയും ‌യുവതിയെയും നഗ്നരാക്കി നടത്തിച്ചു. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ‌യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

ജൂൺ 11ന് ഉരിന്ദബെഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവം. തുടർന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. സംഘം ഇരുവരെയും കൂട്ടി ​ഗ്രാമത്തിലൂടെ നടത്തിച്ചു. നടക്കുന്നതിനിടയിൽ ഇവരുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിച്ചുമാറ്റുകയായിരുന്നു. 

സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പോലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചു. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Related News