വീട്ടില്‍വെച്ചു മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • 18/06/2022

കോയമ്പത്തൂര്‍: വീട്ടില്‍വെച്ച് മസാജ് ചെയ്യാന്‍ വിസമ്മതിച്ച യുവതിക്ക് കുത്തേറ്റു. മസാക്കാളിപാളയം പടിഞ്ഞാറെ വീഥിയില്‍ താമസിക്കുന്ന മിനിമോളെയാണ് (43) കുത്തിയത്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൈയിലും കഴുത്തിലും കുത്തുകയായിരുന്നു.

ഇക്കഴിഞ്ഞ 15-നായിരുന്നു സംഭവം. സൂലൂരില്‍ മസാജ് സെന്റര്‍ നടത്തുന്ന മിനിയെ യുവാക്കള്‍ വീട്ടില്‍വെച്ചുതന്നെ മസാജ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീട്ടില്‍വെച്ച് മസാജ് ചെയ്യാറില്ലെന്നും സൂലൂറിലെ പാര്‍ലറിലെത്താനും യുവതി പറഞ്ഞു.

എന്നാല്‍ പിന്നീടുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാക്കള്‍ കത്തികൊണ്ട് യുവതിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Related News