പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു: സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി; വൻ അപകടം ഒഴിവായി

  • 19/06/2022



പട്ന:∙ ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. എൻജിനു തീപിടിച്ചതിനെ തുടർന്നാണ് വിമാനം പട്ന വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പറന്നുയർന്ന ഉടൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണ്.

പക്ഷി ഇടിച്ചതാണ് എൻജിനു തീപിടിക്കാൻ കാരണമായതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. വിമാനം പറന്നുയരുന്നതിന്റെയും നിലത്തിറക്കിയതിന്റെയും വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

Related News