ബിഹാറിലും ഓഡീഷയിലും ശക്തമായ ഇടിമിന്നല്‍; 21 പേര്‍ മരിച്ചു

  • 19/06/2022

പാട്‌ന: ബിഹാറിലും ഒഡീഷയിലുമായി ഇടിമിന്നലേറ്റ് 21 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബിഹാറിലെ ഭഗല്‍പൂരില്‍ ആറുപേരും വൈശാലിയില്‍ മൂന്നുപേരും മരിച്ചു. ബങ്ക, കഗാരിയ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും. മറ്റ് നാലിടങ്ങളിലായി ഓരോരുത്തരുമാണ് മരിച്ചത്. 

ഇന്നലെ രാവിലെ മുതല്‍ ഇതുവരെ പല സമയങ്ങളിലാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. ബീഹാറിലും ഓഡീഷയിലും മിക്കവാറും സമയങ്ങളില്‍ മിന്നലേറ്റുള്ള അപകടമുണ്ടാകാറുണ്ട്.  കഴിഞ്ഞ മാസവും രണ്ട് സംസ്ഥാനങ്ങളിലുമായി ഇടിമിന്നലേറ്റുണ്ടായ അപകടങ്ങളില്‍ 30 പേര്‍ മരിച്ചിരുന്നു.

Related News