രാഹുല്‍ ഗാന്ധിയെ നാളെയും ചോദ്യം ചെയ്യും; എം.എല്‍.എമാരെ ഉള്‍പ്പെടെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്

  • 20/06/2022

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നടപടി നാളെയും തുടരും. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം നാളെയും ഹാജരാകാന്‍ അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. അതേസമയം പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.  സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരോടും ദില്ലിയില്‍ എത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. 

ഇതോടെ കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24, 25 തീയതികളില്‍ കോഴിക്കോട് നടത്താനിരുന്ന ചിന്തിന്‍ ശിബിരം മാറ്റിവച്ചു. ഇക്കാര്യം കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

അഞ്ചാമത്തെ ദിവസമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് നാളെയും ചോദ്യം ചെയ്യുമെന്ന വിവരം അറിയിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യര്‍ത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.

Related News