ജയ്പൂര്‍: ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലാണ് സംഭവം. ഉദയ്പൂരില്‍ തിങ്കളാഴ്ചയാണ് 27കാരനായ മുഹമ്മദ് ഗിസലി കൊല്ലപ്പെട്ടത്. സജന്‍ നഗറില്‍ ഭാര്യയെ കാണാന്‍ എത്തിയ സമയത്താണ് ആക്രമണം ഉണ്ടായത്. സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് ഭാര്യ താമസിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയായ സദ്ദാം ഉള്‍പ്പെടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം ഗിസലിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗിസലിയെ രക്ഷിക്കാന്‍ വന്ന ഗര്‍ഭിണിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഗിസലിക്കും സദ്ദാമിനും ക്രിമിനല്‍ പശ്ചാത്തലമുള്ളതായും ഒരു സ്ത്രീയെ ചൊല്ലി ഇരുവരും തമ്മില്‍ ശത്രുത നിലനിന്നിരുന്നതായും പോലീസ് പറയുന്നു. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ സദ്ദാമിന് ഗിസലി വെല്ലുവിളിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?