ട്രെഡ് മില്ലില്‍ വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു

  • 21/06/2022

തൃശൂര്‍: വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു. തൃശൂര്‍ മാള പുത്തന്‍ചിറയില്‍ സി എ സജീവാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.


വ്യായാമം നടത്തുന്നതിനിടെ ഇദ്ദേഹം പിറകോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയിടിച്ച് വീണതാണ് മരണകാരണമെന്നാണ് വിവരം.

Related News