എണ്ണ ഉത്പാദനം; ലോക രാജ്യങ്ങളിൽ കുവൈത്ത് പത്താം സ്ഥാനത്ത്

  • 01/07/2022

കുവൈത്ത് സിറ്റി: എണ്ണ ഉത്പാദനത്തിൽ ലോക രാജ്യങ്ങളിൽ കുവൈത്ത് പത്താം സ്ഥാനത്ത്. 2021ൽ രാജ്യത്തെ ക്രൂഡ് ഉൽപ്പാദനം പ്രതിദിനം 2.74 മില്യൺ ബാരലിലെത്തിയതോടെയാണ് കുവൈത്ത് പത്താം സ്ഥാനത്തേക്ക് എത്തിയത്. ആ​ഗോള തലത്തിലുള്ള എണ്ണ ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കുവൈത്തിലേത്. ബിപിയുടെ എഴുപത്തിയൊന്നാം വാർഷിക സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരം, 2020ൽ രാജ്യത്തെ എണ്ണ ഉൽപ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ 1.7 ശതമാനം ഉത്പാദന വളർച്ചാ നിരക്കാണ് രാജ്യം കൈവരിച്ചിട്ടുള്ളത്.

2021ൽ പ്രതിദിനം 16.58 മില്യൺ ബാരൽ ഉത്പാദിപ്പിച്ച് ലോകത്ത് ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക ഒന്നാമതെത്തി. 10.95 മില്യൺ ബാരൽ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള റഷ്യയുടെ എണ്ണ ഉത്പാദനം പ്രതിദിനം 10.94 മില്യൺ ബാരലാണ്. 5.42 മില്യൺ ബാരൽ പ്രതിദിനം ഉത്പാദിപ്പിക്കുന്ന കാനഡ നാലാം സ്ഥാനത്തും 4.1 മില്യൺ ബാരലുമായി ഇറാഖ് അഞ്ചാം സ്ഥാനത്തുമാണ്. ചൈന, യുഎഇ, ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ട് പിന്നാലെയുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News