കുവൈത്തിൽ ക്യാൻസർ രോ​ഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നു

  • 01/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ക്യാൻസർ രോ​ഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ക്യാൻസർ രോ​ഗികൾക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്ന് ചികിത്സയിലുള്ള നിരവധി പൗരന്മാരാണ് പരാതിതകൾ ഉന്നയിക്കുന്നത്. പ്രശ്നങ്ങൾ വളരെ സങ്കീർണമാണെന്നാണ് രോ​ഗികൾ വെളിപ്പെടുത്തുന്നത്. മരുന്നിനായി ഹുസൈൻ മാക്കി ജുമാ  സെന്ററിൽ ഒന്നിലധികം തവണ പോകേണ്ടി വന്നുവെന്നും അവർ പറഞ്ഞു. മരുന്നുകൾ ലഭിക്കുന്നില്ലെന്നും ഈ വിഷയത്തിൽ നിലവിൽ പരിഹാരമായില്ലെന്നുമാണ് അധികൃതർ പ്രതികരിക്കുന്നത്.

രോഗികൾ തങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ നിർത്തലാക്കിയതിനാൽ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. പ്രതിരോധശേഷിക്കുറവ് എല്ലാ രോ​ഗികളും നേരിടുന്ന അവസ്ഥയാണ്. അത് കൊണ്ട് മറ്റ് മരുന്നുകളൊന്നും അവർക്ക് അനുയോജ്യമല്ലെന്നും രോ​ഗികൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മഹാമാരി മരുന്നുകളുടെ ഉത്പാദനത്തെ ​ഗുരുതരമായി ബാധിച്ചുവെന്ന് ഫെഡറേഷൻ ഓഫ് ഡ്ര​ഗ് ഇംപോർട്ടേഴ്സ് ആൻഡ് ഫാർമസീസ് തലവൻ ഫൈസൽ അൽ മൊജെൽ പറഞ്ഞു. മരുന്നുകളഉടെ ഷിപ്പിം​ഗിനെയും വിതരണത്തെയും മഹാമാരി തടസപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News