സഹൽ ആപ്പിലൂടെ ഇനി ​ഗാർഹിക തൊഴിലാളികൾക്ക് റെസിഡൻസി പെർമിറ്റും

  • 02/07/2022

കുവൈത്ത് സിറ്റി: സഹൽ ആപ്പിലൂടെ ഗാർഹിക തൊഴിലാളികൾക്ക് റെസിഡൻസി പെർമിറ്റ് നൽകുന്ന സേവനത്തിന് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചുവെന്ന് ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത സർക്കാർ ആപ്ലിക്കേഷന്റെ വക്താവ് യൂസഫ് കസം അറിയിച്ചു. മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങളും വിരലടയാളങ്ങളും പൂർത്തിയാക്കിയ ശേഷം, ക്രിമിനൽ റെക്കോർഡ് സാക്ഷ്യപ്പെടുത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് സെക്ടറിനെയും റഫർ ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ ഇലക്ട്രോണിക് രീതിയിൽ ഇടപാട് പൂർത്തിയാക്കാൻ ഈ സേവനം സ്പോൺസറെ അനുവദിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News