ഷുവൈക്ക് ഇൻഡസ്ട്രിയൽ മേഖലയിൽ വ്യാപക പരിശോധ; 600 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 02/07/2022

കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന്റെയും മുനസിപ്പാലിറ്റിയുടെയും പങ്കാളിത്തതോടെ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് പൊതു സുരക്ഷാ വിഭാ​ഗവും ട്രാഫിക്ക് വിഭാ​ഗവും ഷുവൈക്ക് ഇൻഡസ്ട്രിയൽ മേഖലയിൽ കർശന പരിശോധന ക്യാമ്പയിൻ നടത്തി. ട്രാഫിക്ക് ടെക്നക്കൽ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി​ഗേഡിയർ മുഹമ്മദ് അൽ അദ്വാനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 600 വിവിധ ട്രാഫിക്ക് നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്താനായത്.

വാണ്ട‍ഡ് ലിസ്റ്റിലുള്ള ഒമ്പത് വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനങ്ങൾ നടത്തിയതിന് 44 ​ഗ്യാരേജുകളിലെ വൈദ്യുതി അധികൃതർ വിച്ഛേദിച്ചു. ഉപേക്ഷിച്ച നിലയിലുള്ള 44 വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. റെസിഡൻസി നിയമം ലംഘിച്ചതിന് 11 പേരും അറസ്റ്റിലായി. ഇത്തരം പരിശോധന ക്യാമ്പയിനുകൾ ശക്തമായി തുടരുമെന്ന് വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്വൽ പൊലീസ് ടീം ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. നടപടികൾക്ക് എല്ലാവരുടെയും സഹായങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News