ട്രാവൽ സീസൺ; കൃത്യസമയത്ത് കുവൈറ്റ് വിമാനത്താവളത്തിൽ എത്തണമെന്ന് അറിയിപ്പ്

  • 02/07/2022

കുവൈത്ത് സിറ്റി: വിമാനത്താവളത്തിൽ സമയക്രമം കൃത്യമായി പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷന്റെ അറിയിപ്പ്. വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്നാണ് ഡിജിസിഎ അറിയിച്ചിട്ടുള്ളത്. ട്രാവൽ സീസണിലേക്ക് കടക്കുന്നതോടെ ന‌ടപടിക്രമങ്ങൾ സു​ഗമമാക്കാനും തിക്കും തിരക്കും ഒഴിവാക്കാനുമായാണ് ഈ നിർദേശം. പുറപ്പെടൽ ഗേറ്റിൽ, നിശ്ചിത ബോർഡിംഗ് സമയത്ത് യാത്രക്കാർ എത്തിച്ചേരണമെന്ന് ട്വീറ്റിലൂ‍ടെ ഡിജിസിഎ വീണ്ടും ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News