കുവൈത്തിലെ ഡെലിവറി ഡ്രൈവർമാർ നിയമങ്ങൾ പാലിക്കണമെന്ന് കർശന നിർദേശം

  • 02/07/2022

കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ തെറ്റിച്ച് തങ്ങളുടെ റെസിഡൻസി ഡെലിവറി കമ്പനികൾക്ക് കൈമാറുന്ന ഹോം ഡെലിവറി തൊഴിലാളികളുടെ പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ് വ്യക്തമാക്കി. ലൈസൻസിംഗ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ട്രാഫിക്ക് വിഭാ​ഗവും മാൻപവർ അതോറിറ്റിയുടെ ഈ വിഷയത്തിൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെലിവറി ഡ്രൈവർമാർ ട്രാഫിക് സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ തീയറ്ററിൽ നടന്ന ഡെലിവറി തൊഴിലാളികൾക്കുള്ള ബോധവൽക്കരണ പ്രഭാഷണത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News