3000 ദിനാറിൽ കൂടുതലാണെങ്കിൽ കൈവശമുള്ള കറൻസി യാത്രക്കാർ വെളിപ്പെ‌ടുത്തണമെന്ന് കുവൈറ്റ് കസ്റ്റംസ്

  • 03/07/2022

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധിക്കാലത്തും മറ്റ് അവധി സമയങ്ങളിലും കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ അതിർത്തി കടന്ന് കുവൈത്തിലേക്ക് വരികയും പോകുകയും ചെയ്യുന്ന യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടരുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കസ്റ്റംസ് നടപടിക്രമങ്ങൾ എളുപ്പമുള്ളതാക്കുന്നതിനായി ഇലക്ട്രോണിക് സേവനങ്ങൾ ഏർപ്പെ‌ടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ സംബന്ധിച്ച 2013 ലെ നിയമം നമ്പർ (106) അനുസരിച്ച്, ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് സുരക്ഷാ നടപടിക്രമങ്ങൾ വർധിപ്പിച്ചിട്ടുള്ളത്. 

കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും കൈവശം കറൻസികളോ നെഗോഷ്യബിൾ ഫിനാൻഷ്യൽ ഉപകരണങ്ങളോ ആയി 3000 കുവൈത്തി ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ കൂടുതലാണെങ്കിൽ ഇത് അധികൃതരരോട് വെളിപ്പെടുത്തുകയും വേണമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്‍ദുൾ അസീസ് അൽ ഫഹദ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News