തൊഴിലില്ലായ്മ നിരക്ക് ഒരു ശതമാനം മാത്രം; ആ​ഗോള തലത്തിൽ ഒന്നാമത് എത്തി കുവൈത്ത്

  • 03/07/2022

കുവൈത്ത് സിറ്റി: അറബ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ദാമൻ) 2021ൽ തയാറാക്കിയ പട്ടികയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുമായി (1 ശതമാനം) ആഗോളതലത്തിലും അറബ് റാങ്കിംഗിലും ഒന്നാമതെത്തി കുവൈത്ത്. അതേസമയം കറന്റ് അക്കൗണ്ട് ബാലൻസ് അനുപാതത്തിലും സർക്കാർ കടം-ഔട്ട്‌പുട്ട് അനുപാതത്തിലും ആഗോളതലത്തിൽ കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. 

കഴിഞ്ഞ വർഷം വ്യാപാരവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ അപകടസാധ്യതകളുടെ ഭൂരിഭാഗം ആഗോള സൂചകങ്ങളിലും കുവൈത്ത് അറബ് രാജ്യങ്ങളിൽ ഒന്നാമതെത്തി. അതേസമയം, ബിസിനസ് കാലാവസ്ഥയും രാജ്യത്തിന്റെ അപകടസാധ്യതകളും വിലയിരുത്തുന്നതിനുള്ള രണ്ട് COFAS സൂചകങ്ങളിൽ അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 38-ാം സ്ഥാനത്തുമാണ് കുവൈത്ത്. കഴിഞ്ഞ വർഷത്തെ ജിഡിപി വളർച്ചാ നിരക്കിൽ അറബ് ലോകത്ത് മൂന്നാം സ്ഥാനത്താണ് കുവൈത്ത്. ആ​ഗോള തലത്തിൽ 166-ാം സ്ഥാനത്തുമാണ്. എന്നാൽ, 2022ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ കുവൈത്ത് 27 സ്ഥാനങ്ങൾ പിന്നോട്ട് പോയി ആ​ഗോള തലത്തിൽ ഇപ്പോൾ 101-ാം സ്ഥാനത്താണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News