അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായി കുവൈറ്റ് മാൻപവർ അതോറിറ്റിയുടെ ഊർജിത ശ്രമം

  • 03/07/2022

കുവൈത്ത് സിറ്റി: തയ്‌സീർ പ്ലാറ്റ്‌ഫോമിലൂടെ അനധികൃത താമസക്കാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി അതോറിറ്റി 287 കമ്പനികളെ ഇ-മെയിൽ വഴി ബന്ധപ്പെട്ടെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. തയ്‌സീർ പ്ലാറ്റ്‌ഫോമിലൂടെ 5/29/2022 മുതൽ 6/26/2022 വരെയുള്ള കാലയളവിൽ 287 കമ്പനികളുമായി ആശയവിനിമയം നടത്തുന്നതിന് പുറമേ, 214 തൊഴിലവസരങ്ങളിലേക്കായി 307 തൊഴിലന്വേഷകർക്ക് മാർഗനിർദേശവും നൽകിയെന്ന് മാൻപവർ അതോറിറ്റി പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം ഡയറക്ടർ അസീൽ അൽ മസ്‍യെദ് പറഞ്ഞു. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതും ലഭ്യമായ ജോലികൾക്കായി അവരെ കമ്പനികളിലേക്ക് നയിക്കുന്നതിനും പ്ലാറ്റ്‌ഫോമലൂടെ പ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News