സഹോദരന്റെ മക്കളെ തെരുവിൽ ഉപേക്ഷിച്ച് കുവൈറ്റി യുവാവ്; ഒരു കുട്ടിയെ കാൺമാനില്ല

  • 03/07/2022

കുവൈത്ത് സിറ്റി: സഹോദരന്റെ മക്കളെ തെരുവിൽ ഉപേക്ഷിച്ച് യുവാവ്. പത്തൊൻപതുകാരനായ യുവാവാണു സഹോദരന്റെ നാല് മക്കളെയും തെരുവിൽ ഉപേക്ഷിച്ചത്. ഇതിൽ ഒന്ന് ഭിന്നശേഷിയുള്ള കുട്ടിയാണ്. ഏഴ് വയസുകാരനായ ഒരു കുട്ടിയെ നാല് ദിവസമായി കാണുന്നില്ലെന്നും ഇതുവരെ കണ്ടെത്താനായില്ലെന്നും സുരക്ഷാ അധികൃതർ അറിയിച്ചു. മൂന്ന് കുട്ടികളെ വഴിയിൽ കണ്ടെത്തിയതായി ഒരു കുവൈത്തി സ്ത്രീയാണ് അഹമ്മദി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.

ഭയം കൊണ്ട് കുട്ടികൾ കരയുകയായിരുന്നുവെന്നും ആരും സമീപത്ത് ഇല്ലായിരുന്നുവെന്നും സ്ത്രീ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അച്ഛൻ മരിച്ചതാണെന്നും കുവൈത്തി പൗരയായ അമ്മ  ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്നും കണ്ടെത്താനായി. ഇതോടെയാണ് സഹോദരന്റെ മക്കളെ യുവാവ് തെരുവിൽ ഉപേക്ഷിച്ചത്. കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം സാമൂഹ്യ കാര്യ മന്ത്രാലയത്തിലെ വെൽഫയർ വിഭാ​ഗത്തിലേക്ക് കൈമാറി. മൂന്ന് വയസ്സുള്ള ഭിന്നശേഷിക്കാരനായ കുട്ടിയെ പരിചരണത്തിനായി ജയിലിലുള്ള അമ്മയ്ക്ക് കൈമാറിയേക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News