കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധനകൾ തുടരുന്നു; അറസ്റ്റിലായത് 5150 പേർ

  • 03/07/2022

കുവൈത്ത് സിറ്റി: ഈ വർഷം നടത്തിയ കർശന പരിശോധനയിൽ അറസ്റ്റ് ചെയ്യപ്പെട്ട നിയമലംഘകരുടെ കണക്കുകൾ പുറത്ത് വിട്ട് പൊതു സുരക്ഷാ വിഭാ​ഗം. 12,467 ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ നടത്തിയ പരിശോധനകളുടെ വിവരങ്ങളാണ് അധികൃതർ വെളിപ്പെടുത്തിയിട്ടുള്ളത്. ആറ് ​ഗവർണറേറ്റുകളിൽ നിന്നുമായി റെസിഡൻസി നിയമ ലംഘകരായ, ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട, വാണ്ടഡ് ലിസ്റ്റിലുള്ള 5150 പേരെയാണ് ഇക്കാലയളവിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. 

മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട 121 കേസുകൾ എടുത്തിട്ടുണ്ട്. പൂർണമായ വിവരങ്ങളിൽ വാണ്ടഡ് ലിസ്റ്റിലുള്ള 360 പേർ പിടിയിലായതായാണ് കണക്കുകൾ. ആകെ അറസ്റ്റിലായത് 3171 റെസിഡൻസി നിയമലംഘകരാണ്. ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 1619 പേരെയും കണ്ടെത്താൻ സാധിച്ചു. വാണ്ടഡ് ലിസ്റ്റിലുള്ള 842 വാഹനങ്ങൾ പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. മദ്യം കൈവശം വച്ചതിന് 149 കേസുകളാണ് എടുത്തത്. 1,152 കേസുകളിലായി മയക്കുമരുന്നും പിടിച്ചെടുത്തുവെന്ന് അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News