എംബസികൾ വഴി അമ്മമാരോടൊപ്പം ചേർക്കാനായത് കുവൈത്തിൽ കുടുങ്ങിപ്പോയ ഏഴ് കുട്ടികളെ

  • 04/07/2022

കുവൈത്ത് സിറ്റി: വർക്ക്സ് മന്ത്രാലയം മുഖേന നിലവിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ ജുവനൈൽ കെട്ടിടം സ്ഥാപിതമായ ഉദ്ദേശ്യം നിറവേറ്റുന്നതാണെന്ന് സാമൂഹ്യകാര്യ മന്ത്രാലയത്തിലെ സാമൂഹ്യക്ഷേമ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുസല്ലം അൽ സുബൈ സ്ഥിരീകരിച്ചു. കെട്ടിടത്തിന് ചില പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണ്, അത് കൂടെ തയാറായി കഴിയുമ്പോൾ ഏറ്റവും മികച്ച സേവനം നൽകാൻ സാധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കെയർ മേഖലയിലെ ഫാമിലി നഴ്‌സറിക്ക് അടുത്തിടെ കുവൈത്തിൽ കുടുങ്ങിയ  കുട്ടികളെ അവരുടെ  അമ്മമാരുടെ അടുത്തെത്തിക്കാൻ സാധിച്ചു . അമ്മമാർക്ക് അവരുടെ കുട്ടികളെ അതാത് രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് വീണ്ടും ഒന്നിപ്പിക്കാനും നാടുകടത്തൽ ജയിലിൽ കഴിഞ്ഞശേഷം അവരെ അമ്മമാരുടെ കൈകളിലേക്ക് തിരികെ എത്തിക്കുവാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഏഴു കുട്ടികൾക്കാണ് ഇതിനകം തങ്ങളുടെ അമ്മമാരുമായി ചേരാൻ സാധിച്ചത്. ബന്ധപ്പെട്ട വകുപ്പിന്റെയും എംബസികളുടെയും സഹകരണത്തോടെയാണ് പ്രക്രിയകൾ നടക്കുന്നത്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News