ശതകോടീശ്വരൻമാർ ; കുവൈത്തിന് ലോകത്തിൽ ഒന്നാം സ്ഥാനം

  • 04/07/2022

കുവൈത്ത് സിറ്റി: ജനസംഖ്യയുടെ 33,090ന് ഒന്ന് എന്ന നിലയിൽ ലോകത്ത് ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ജനസംഖ്യയുടെ 56,209 ന് ഒന്ന് എന്ന നിലയിൽ ശതകോടീശ്വരന്മാർ ഉള്ള സാൻ ഫ്രാൻസിസ്കോ ആണ് രണ്ടാം സ്ഥനത്ത്. ഹോങ്കോംഗ് ആണ് മൂന്നാം സ്ഥാനത്ത്. 59,516 പേരിൽ ഒരു ശതകോടീശ്വരൻ എന്നതാണ് ഹോങ്കോംഗിലെ കണക്ക്. ഉൾട്രാറ്റ കോർപ്പറേഷൻ തയാറാക്കിയ ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

ഒരു നഗര പ്രദേശം (തലസ്ഥാനം) എന്നതിന്റെ അടിസ്ഥാനത്തിൽ, ശതകോടീശ്വരന്മാരുടെ സാന്ദ്രതയുടെ കാര്യത്തിൽ കുവൈത്ത് ഏറ്റവും ഉയർന്ന റാങ്കുള്ള നഗരമായി കണക്കാക്കപ്പെടുന്നു.  ലോകത്തിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2021ൽ 17.8 ശതമാനം ഉയർന്ന് 11.8 ട്രില്യൺ ഡോളറിലെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണം 3.3 ശതമാനം വർദ്ധിച്ച് 3,311 ആയി ഉയർന്നുവെന്നും അൾട്രാറ്റ വെളിപ്പെടുത്തി. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വടക്കേ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. 2021ൽ ഇത് മൊത്തം 1,035ൽ എത്തി. 2020-ൽ നിന്ന് 5.6 ശതമാനം വർധന. മുൻവർഷത്തേക്കാൾ 6.8 ശതമാനം വർധന രേഖപ്പെടുത്തി യൂറോപ്പിലെ ശതകോടീശ്വരന്മാരുടെ എണ്ണം 954 ലേക്ക് എത്തി.  ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 1.8 ശതമാനം ഉയർന്ന് 899 ആയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News