ഇന്ത്യ കുവൈത്തിൻ്റെ തന്ത്രപരമായ വ്യാപാര പങ്കാളിയെന്ന് അൽ ഖത്തമി

  • 04/07/2022

കുവൈത്ത് സിറ്റി: ഇന്ത്യ കുവൈത്തിൻ്റെ തന്ത്രപരമായ വ്യാപാര പങ്കാളിയാണെന്ന് കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് അംഗം വഫാ അൽ ഖത്തമി. 2020ൽ ഇന്ത്യയിൽ നിന്നുള്ള കുവൈത്തിൻ്റെ ഇറക്കുമതിയുടെ അളവ് ഏകദേശം 1.86 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്‌ടർ സാമ്രാട്ട് സോയുടെ നേതൃത്വത്തിലുള്ള വ്യാപാര പ്രതിനിധി സംഘത്തിന് ഞായറാഴ്ച ചേംബറിൽ ഫെഡറേഷൻ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അൽ ഖത്തമി.  

പണപ്പെരുപ്പം, വിലക്കയറ്റം, വിതരണ ശൃംഖലയുടെ തടസ്സം എന്നിവയെ നേരിട്ട് ബാധിച്ച ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്. പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കൾക്കാണ് വില വർധിച്ചത്. വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം കൈവരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അതിന്റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഈ വെല്ലുവിളികൾക്ക് ബദലുകളും പരിഹാരങ്ങളും കണ്ടെത്താനുള്ള ചേമ്പറിന്റെ താൽപര്യത്തെ കുറിച്ചും അൽ ഖത്തമി സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ്, കുവൈത്ത് നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന തലത്തിലുള്ള വ്യാപാര വിനിമയം നേടാനും ആവശ്യമായ സൗകര്യങ്ങൾ നൽകാനും ശ്രമിക്കുന്നുവെന്ന് സാമ്രാട്ട് സോ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News