കുവൈത്തിൽ മധുര പാനീയങ്ങളെ സെലക്ടീവ് ടാക്സിൽ ഉൾപ്പെടുത്തുന്നതിൽ ചർച്ച

  • 05/07/2022

കുവൈത്ത് സിറ്റി: മധുരമുള്ള പാനീയങ്ങൾ ഉൾപ്പെടെയുള്ളവയെ  സെലക്ടീവ് ടാക്‌സിന്റെ പരിധിയിൽ കൊണ്ട് വരുന്നത് സംബന്ധിച്ച പഠനം സജീവമാക്കി ധനമന്ത്രാലയം. ഇതിനായി നിരവധി സർക്കാർ ഏജൻസികളുമായി ചേർന്ന് മന്ത്രാലയം പ്രവർത്തനം തുടരുകയാണ്.  സർക്കാർ ഏജൻസികൾ നിലവിൽ ചില തരം പാനീയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിരീക്ഷിക്കുകയാണ് ഊർജ്ജം, ഗ്യാസ്, മധുരമുള്ള പാനീയങ്ങൾ എന്നിവ ഉപഭോഗം, ഉൽപ്പന്ന തരങ്ങൾ, ഉത്ഭവ രാജ്യം എന്നിവയെ അടിസ്ഥാനമാക്കി തരം തിരിക്കാനാണ് ആലോചിക്കുന്നത്. 

ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ഇപ്പോൾ മധുരമുള്ള പാനീയങ്ങളെ സെലക്ടീവ് ടാക്‌സിന്റെ പരിധിയിൽ കൊണ്ട് വന്ന് ഇത് വിപുലീകരിക്കുന്നതിനെക്കുറിച്ച് ഒരു പഠനം നടത്തിവരികയാണ്. ഗൾഫ് സഹകരണ കൗൺസിലിലെ രാജ്യങ്ങളുടെ സെലക്ടീവ് ടാക്‌സിന് വേണ്ടിയുള്ള ഏകീകൃത ഉടമ്പടി വർഷങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വന്നതാണ്. എന്നാൽ കുവൈത്ത് ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും മാത്രമാണ് ഇപ്പോൾ ഇത് ബാധകമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഈ വിഷയത്തിൽ പഠനവും ചർച്ചകളും നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News