തൊഴിലാളികൾക്ക് 10 ദിവസത്തിനകം വർക്ക് പെർമിറ്റ് നൽകാനൊരുങ്ങി കുവൈറ്റ്

  • 05/07/2022

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കൊണ്ടുവരുന്ന തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. പെർമിറ്റ് നൽകുന്നതിനുള്ള കാലയളവ് ഇപ്പോൾ എടുക്കുന്ന മൂന്ന് മാസത്തിന് പകരം പരമാവധി 10 ദിവസത്തിൽ കവിയാതെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനിയായ ദാമനുമായി സഹകരിച്ച് ഒരു പുതിയ സംവിധാനം ഉൾപ്പെടുത്തണമെന്ന് ഒരു നിർദ്ദേശമുണ്ട്. തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ അംഗീകൃത ആശുപത്രികളുമായി ഏകോപിപ്പിച്ച്  പരിശോധന കാലയളവ് നാല് ദിവസമായി കുറയ്ക്കും.

രാജ്യത്തിന് പുറത്തുള്ള പരിശോധനയ്ക്ക് രണ്ട് ദിവസവും എത്തിയതിന് ശേഷം ബാക്കിയുള്ള മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്ന സംവിധാനമാണ് പരിഗണനയിൽ. വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യാൻ നിലവിൽ എടുക്കുന്നത്  മൂന്ന് മാസത്തിൽ കൂടുതലുള്ള  കാലയളവാണ്. ഇത് ഒരാഴ്ചയോ 10 ദിവസമോ ആയി  കുറയ്ക്കും. അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള നിർദ്ദേശം പഠിക്കുന്ന പ്രക്രിയയിലാണ്. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന തൊഴിലാളികളെ പരിശോധിക്കുന്നത് വേഗത്തിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News