കുവൈത്തിലെ തൊഴിലാളികളിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്ത്; കണക്കുകൾ പുറത്ത്

  • 05/07/2022

കുവൈത്ത് സിറ്റി: സർക്കാർ, സ്വകാര്യ മേലെകൾ ചേർത്ത് രാജ്യത്തെ വർക്ക് ഫോഴ്സിൽ ഈജിപ്ഷ്യൻസ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആകെ ജോലി ചെയ്യുന്നതിൽ 23.9 ശതമാനം, അതായത് 449, 691 പേരാണ് ഈജിപ്തുകാർ ഉള്ളത്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഇന്ത്യക്കാരായ തൊഴിലാളികളാണ് രണ്ടാം സ്ഥാനത്ത്. ഈ മേഖലകളിൽ രാജ്യത്ത് ആകെ 435,149 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.  രാജ്യത്തെ ലേബർ ഫോഴ്സിൽ ലെബനീസ് തൊഴിലാളികളും ആദ്യ പത്തിൽ ഇടം നേടി.

19,615 തൊഴിലാളികളുമായി ലെബനൻ പത്താം സ്ഥാനത്താണ്. ആകെ തൊഴിലാളികളുടെ ഒരു ശതമാനമാണ് ലെബനീസ് പൗരന്മാർ ഉള്ളത്. പൗരന്മാരിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത്. ആകെ തൊഴിലാളികളിൽ 59.8 ശതമാനവും സ്ത്രീകളാണ്, അതായത് 251,281 പേർ. 183,544 പുരുഷന്മാരും ജോലി ചെയ്യുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News