പ്രവാസി പരിശോധന കേന്ദ്രങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ അംഗീകാരം നൽകാനൊരുങ്ങി കുവൈറ്റ്

  • 05/07/2022

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളി പരിശോധന കേന്ദ്രങ്ങളിലെ വർദ്ധിച്ചുവരുന്ന സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പുതിയ സംവിധാനം നടപ്പാക്കാൻ ഒരുങ്ങി മാൻപവർ അതോറിറ്റി.ബന്ധപ്പെട്ട കക്ഷികളുമായി സഹകരിച്ച്, പ്രവാസികളുടെ പരിശോധന അവരുടെ രാജ്യങ്ങളിലെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ തന്നെ നടത്തുന്നതിനെ കുറിച്ചാണ് അതോറിറ്റി പ0നം നടത്തുന്നത്. ഈ നിർദിഷ്ട സംവിധാനം ശ്രദ്ധാപൂർവം അതോറിറ്റി ചർച്ച ചെയ്യും.

 അംഗീകാരം ലഭിച്ചാൽ, ആരോഗ്യ മന്ത്രാലയവുമായും മറ്റ് യോഗ്യതയുള്ള അധികാരികളുമായും ഏകോപിപ്പിച്ച് മെഡിക്കൽ പരിശോധന നടത്താൻ കുവൈറ്റിലേക്ക് വരുന്ന പുതിയ തൊഴിലാളികളുടെ രാജ്യങ്ങളിലെ വിശ്വസനീയമായ നിരവധി കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. പ്രവാസി തൊഴിലാളി പരിശോധന കേന്ദ്രങ്ങളിൽ മാസങ്ങളോളം അനുഭവപ്പെടുന്ന തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. കൂടാതെ, പരശോധനാഫലം വൈകുന്നതും താമസ നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങളിൽ തൊഴിലാളികൾ അകപ്പെടുന്നതും ഒഴിവാക്കാനും സാധിക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News