ഈദ് കാലയളവിൽ വാണിജ്യ സമുച്ചയങ്ങളിൽ എടിഎം സേവനം

  • 05/07/2022

കുവൈത്ത് സിറ്റി: ഈദ് കാലയളവിൽ നിരവധി വാണിജ്യ സമുച്ചയങ്ങളിൽ എടിഎം സേവനം നൽകുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. ഈ മെഷീനുകളിൽ എല്ലാ കുവൈത്തി ദിനാർ മൂല്യങ്ങളുടെ നോട്ടുകൾ ഉണ്ടാകും. ഈദ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനായി പൊതുജനങ്ങളിൽ നിന്നുള്ള ആവശ്യം വർദ്ധിച്ചതാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  ജൂലൈ മൂന്ന് മുതൽ ഈദ് അൽ അദ്ഹയുടെ മൂന്നാം ദിവസം വരെ അവന്യൂസ് മാൾ, 360 മാൾ, അൽ കൗട്ട് മാൾ എന്നിവിടങ്ങളിൽ എടിഎം സേവനം ലഭ്യമാകുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News