കുവൈറ്റിൽ കാൻസർ മരുന്ന് ക്ഷാമം; ചികിത്സ പ്രോട്ടോക്കോളിൽ ആശയക്കുഴപ്പം

  • 05/07/2022

കുവൈത്ത് സിറ്റി: കാൻസർ മരുന്ന് ക്ഷാമം രൂക്ഷമായതോടെ രോഗികൾക്കൊപ്പം ഓങ്കോളജിസ്റ്റുകളും ഗുരുതര പ്രതിസന്ധിയിൽ. വിവിധ തരത്തിലുള്ള കാൻസറുകൾക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആണ് വിദഗ്ധരെ ആശയക്കുഴപ്പത്തിലാക്കുന്നത്. മരുന്ന് ക്ഷാമം രൂക്ഷമായതോടെ പകരം നൽകേണ്ടതിനെ ചൊല്ലിയാണ് ആശയക്കുഴപ്പം. ദേശീയ അസംബ്ലിയിലെ നിരവധി അംഗങ്ങൾ  മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

രോഗികളുടെ പരാതിയും പ്രതിസന്ധികളും വിവരിക്കുന്ന ഒട്ടേറെ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടും ഈ വിഷയത്തിൽ ആരോഗ്യ മന്ത്രാലയം തുടരുന്ന നിസംഗത അത്ഭുതപ്പെടുത്തുന്നതാണ്. കാൻസർ മരുന്നുകളുടെ ദൗർലഭ്യത്തിന് പ്രധാന കാരണം പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് ആരോഗ്യ മന്ത്രാലയം നൽകാനുള്ള കുടിശ്ശിക 200 മില്യൺ ദിനാർ കവിഞ്ഞിട്ടുണ്ട്, അവയിൽ ചില കമ്പനികൾ വിതരണ പ്രക്രിയ നിർത്തിവച്ചുവെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News