ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈത്തിലെ നായിഫ് കൊട്ടാരവും

  • 05/07/2022

കുവൈത്ത് സിറ്റി: ലോക പൈതൃക പട്ടികയിൽ നായിഫ് കൊട്ടാരം, ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ISESCO) ഉൾപ്പെടുത്തി. സംഘടനയുടെ ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പത്താമത്തെ യോഗത്തലാണ് കുവൈത്തിലെ നെയ്ഫ് കൊട്ടാരത്തെ ഇസ്ലാമിക ലോകത്തിലെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇസ്ലാമിക ലോകത്തിലെ പൈതൃക പട്ടികയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നൈഫ് കൊട്ടാരം ഉൾപ്പെടുന്നത് ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരങ്ങളിലൊന്നായി അതിന്റെ ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തിനും ലഭിച്ച അംഗീകാരമാണെന്ന് സംഘടനയിലെ കുവൈത്ത് പ്രതിനിധിയും ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി തലവനുമായ ഡോ. വലീദ് അൽ സെയ്ഫ് പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കുവൈത്തിൽ ഉണ്ടായിരുന്ന വാസ്തുവിദ്യയുടെ മഹത്വത്തിന് സാക്ഷ്യമായാണ് നൈഫ്  കൊട്ടാരം നിലനിൽക്കുന്നത്. ഖിബ്ല പ്രദേശത്ത്  28,882 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നൈഫ് പാലസ് സ്ഥിതി ചെയ്യുന്നത്. 214 മുറികളാൽ ചുറ്റപ്പെട്ട ചതുരാകൃതിയിലാണ് ഇതിൻ്റെ നിർമ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News