യാത്രാ ആവശ്യകത വർധിച്ചു; കുവൈത്ത് വിമാനത്താവളത്തിൽ വൻ തിരക്ക്

  • 05/07/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്ക് മുമ്പുള്ള തിരക്കുകളിലേക്ക് മടങ്ങിയെത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.  ഈദ് അൽ അദ്ഹ അവധിക്ക് ആകെ 3484 വിമാന സർവീസുകളാണ് കുവൈത്ത് വിമാനത്താവളം വഴി സർസീസ് നടതുന്നതെന്ന്   സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ് സാദ് അൽ ഒട്ടൈബി അറിയിച്ചു. ഇത്രയും സർവീസുകളിലായി അര മില്യൺ യാത്രക്കാരാണ് യാത്ര ചെയ്യുന്നത് .  ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. 2019ലെ ഈദ് അൽ അദ്ഹ അവധിക്ക് 592,790 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം ഈ വർഷം 542,161 യാത്രക്കാരിലേക്ക് എത്താൻ ഇത്തവണ സാധിച്ചു. 2019 ൽ 3713 വിമാന സർവീസുകൾ ആയിരുന്നെങ്കിൽ ഇത്തവണ അത് 3484 സർവീസുകളായി.  യാത്രാ ആവശ്യകത, പ്രത്യേകിച്ച് വേനൽക്കാല സീസണിൽ മഹാമാരിക്ക് മുമ്പുള്ള അവസ്ഥയ്ക്ക് സമാനമായി തന്നെ ഉയർന്നുവെന്നും ഒട്ടൈബി പറഞ്ഞു. മെയ് ഒന്ന് മുതൽ നടപ്പാക്കിയ മന്ത്രിസഭാ നിർദേശങ്ങൾ ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News