കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ലേസർ ചികിത്സ നടത്തിയ പ്രവാസികൾ പിടിയിൽ

  • 06/07/2022

കുവൈത്ത് സിറ്റി: ജഹ്റ ​ഗവർണറേറ്റിൽ ലൈസൻസ് ഇല്ലാതെ ലേസർ ചികിത്സ നടത്തിയ പ്രവാസികൾ അറസ്റ്റിൽ. ഒരു മെഡിക്കൽ സെന്ററിൽ സെക്രട്ടറിമാരായി ജോലി ചെയ്തിരുന്നവരാണ് അനധികൃതമായി ലേസർ ചികിത്സ നടത്തിയിരുന്നത്. ആരോ​ഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഹെൽത്ത് ലൈസൻസിം​ഗ് വിഭാ​ഗം, ഡ്ര​ഗ് ഇൻസ്പെക്ഷൻ വിഭാ​ഗവും ഒപ്പം മാൻപവർ അതോറിറ്റിയും ചേരുന്ന സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായതെന്ന് നാഷണൽ മെഡിക്കൽ സർവീസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ അറിയിച്ചു.

തെറ്റായും നിയമവിരുദ്ധമായും സൂക്ഷിച്ചിരിക്കുന്ന മരുന്നുകളും സിറിഞ്ചുകളും ഡ്ര​ഗ് ഇൻസ്പെക്ഷൻ വിഭാ​ഗം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യും. അനധികൃതമായി ലേസർ ചികിത്സ നടക്കുന്നതായി ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത കമ്മിറ്റി പരിശോധന നടത്തിയതെന്നും ജോലിക്കാതെ കയ്യോടെ പിടികൂടുകയായിരുന്നുവെന്നും അൽ നജ്ജാർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News